Sports
ഹാനോയ്: വിയറ്റ്നാം ഓപ്പണ് ബാഡ്മിന്റണില് മലയാളി താരം എച്ച്.എസ്. പ്രണോയ്, തന്വി ശര്മ, രക്ഷിത രാംരാജ്, ഇഷറാണി എന്നിവര് സെമിയില്.
പുരുഷ സിംഗിള്സില് സന്സ്കാര് സരസ്വതിനെ നേരിട്ടുള്ള ഗെയിമിനു തോല്പ്പിച്ചാണ് പ്രണോയ് സെമി ടിക്കറ്റ് കരസ്ഥമാക്കിയത്.
സ്കോര്: 28-26, 21-12. വനിതാ സിംഗിള്സില് മാളവിക ബന്സൂദിനെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തില് തോല്പ്പിച്ചാണ് തന്വി ശര്മ അവസാന നാലില് ഇടംനേടിയത്.
സ്കോര്: 21-18, 15-21, 21-14. ഇഷറാണി ചൈനീസ്തായ്പെയിയുടെ ഹ്വാങ് ചിങ് പിങിനെയാണ് ക്വാര്ട്ടറില് തോല്പ്പിച്ചത്. സ്കോര്: 21-15, 21-18. രക്ഷിത ശ്രീ ഇന്ത്യയുടെ മാന്സി സിംഗിനെ കീഴടക്കിയും സെമിയിലെത്തി; 21-12, 21-10.
District News
പെരിന്തൽമണ്ണ: സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ സംഘടിപ്പിച്ച ബാഡ്മിന്റണ് ചാന്പ്യൻഷിപ്പ് വേങ്ങര പീസ് പബ്ലിക് സ്കൂളിൽ സമാപിച്ചു.
149 പോയിന്റുകൾ നേടി പെരിന്തൽമണ്ണ ഓറ ഗ്ലോബൽ സ്കൂൾ ഓവറോൾ ജേതാക്കളായി. 138 പോയിന്റുമായി മലപ്പുറം പാണക്കാട് സ്ട്രെയ്റ്റ്പാത്ത് ഇന്റർനാഷണൽ സ്കൂൾ രണ്ടും 125 പോയിന്റുകൾ വീതം നേടി മഞ്ചേരി ബെഞ്ച്മാർക്സ് ഇന്റർനാഷണൽ സ്കൂൾ, വളാഞ്ചേരി എംഇഎസ് സെൻട്രൽ സ്കൂൾ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. സഹോദയ ജനറൽ സെക്രട്ടറി എം. ജൗഹർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഓർഗനൈസിംഗ് സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ വ്യക്തിഗത അവാർഡുകളും സ്പോർട്സ് സെക്രട്ടറി ജാസ്മീർ ഫൈസൽ കാറ്റഗറിതല സമ്മാനങ്ങളും വിതരണം ചെയ്തു. വൈസ് പ്രിൻസിപ്പൽ സൈമ സീമാമു, അഡ്മിനിസ്ട്രേറ്റർ ഖമറുസമാൻ, എം. യാസിർ, കെ. ശാലി, പി. ഹാരിസ്, ജാഫർ, ഹസ്ന സാഹിയ, ഹരികുമാർ, സൈബി, അജ്മൽ എന്നിവർ നേതൃത്വം നൽകി.
Sports
ഷെന്ഷെന്: ചൈന ഓപ്പണ് ബാഡ്മിന്റണ് പുരുഷ ഡബിള്സ് കിരീടം ഇന്ത്യയുടെ സാത്വിക്സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യത്തിന്. ചൈനയുടെ ഹെ ജിറ്റിംഗ്-റെന് സിയാങ്യു കൂട്ടുകെട്ടിനെതിരേ മൂന്നു ഗെയിം നീണ്ട പോരാട്ടത്തിലൂടെയാണ് ഇന്ത്യ സഖ്യം കിരീടത്തിലെത്തിയത്.
സാത്വിക്-ചിരാഗ് കൂട്ടുകെട്ടിന്റെ കരിയറിലെ 10-ാം ബിഡബ്ല്യുഎഫ് വേള്ഡ് ടൂര് കിരീടമാണിത്.
ഒരു മണിക്കൂര് 10 മിനിറ്റ് നീണ്ട പോരാട്ടത്തില് 11-21, 21-13, 21-17 എന്ന സ്കോറിനായിരുന്നു ഇന്ത്യന് കൂട്ടുകെട്ടിന്റെ ജയം. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷം നടത്തിയ ഉജ്വല തിരിച്ചുവരവ് ജയം.
ആദ്യ ഗെയിമില് ചൈനീസ് സഖ്യം 5-0ന്റെ ലീഡുമായി തുടക്കം മുതല് കുതിപ്പ് നടത്തി. തിരിച്ചുവരാന് ഇന്ത്യന് താരങ്ങള് ശ്രമിച്ചെങ്കിലും 11-5, 18-10 എന്നിങ്ങനെ ലീഡ് നേടിയ ചൈനീസ് കൂട്ടുകെട്ട് 21-11നു ഗെയിം സ്വന്തമാക്കി.
തുടര്ന്നുള്ള നിര്ണായക ഗെയിമില് ഇന്ത്യന് സഖ്യം 2-0ന്റെ ലീഡുമായി തുടങ്ങി. എന്നാല്, 3-3, 6-6 എന്നിങ്ങനെ ചൈനക്കാര് ഒപ്പംപിടിച്ചു. എന്നാല്, 11-7, 17-11 എന്നിങ്ങനെ ലീഡ് നേടിയ ഇന്ത്യന് ജോഡി 21-13നു ഗെയിം കൈക്കലാക്കി. രണ്ടിന്റെ തുടര്ച്ചയായി മൂന്നാം ഗെയിമിലും ഇന്ത്യന് താരങ്ങള് ആധിപത്യം പുലര്ത്തി.
Sports
ചെക്ഷെന് അരീന: സാത്വിക്സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ചൈന മാസ്റ്റേഴ്സ് പുരുഷ ഡബിൾസ് ബാഡ്മിന്റൻ ഫൈനലിൽ കടന്നു.
സെമിഫൈനലിൽ മലേഷ്യയുടെ നൂർ അസ്റിയൻ-താൻ വീ കിയോംഗ് സഖ്യത്തെ 21-16, 18-21, 21-11 സ്കോറിന് ഇന്ത്യൻ സഖ്യം പരാജയപ്പെടുത്തി.
Sports
ചെന്ഷോ അരീന: ചൈന മാസ്റ്റേഴ്സ് പുരുഷ സിംഗിൾസ് ബാഡ്മിന്റണിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ക്വാർട്ടർ ഫൈനലിൽ കടന്നു. ലോക ഒന്പതാം നന്പർ താരമായ വിക്ടർ ലായിയെ നേരിട്ടുള്ള ഗെയിമുകൾക്ക് ശ്രീകാന്ത് പരാജയപ്പെടുത്തി. സ്കോർ: 21-18, 21-19.
ഡബിൾസിലും മുന്നോട്ട്...
പുരുഷ ഡബിൾസ് വിഭാഗത്തിൽ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടർ ഇന്ത്യൻ സഖ്യം ഫ്രാൻസിന്റെ ക്രിസ്റ്റോ പോപോവ്- ടോമ പോപോവ് സഖ്യത്തെ 21-17, 22-24, 21-9 സ്കോറിന് പരാജയപ്പെടുത്തി.
അടുത്ത മത്സരത്തിൽ ഡെൻമാർക്കിന്റെ കിം ആസ്ട്രപ്- ആൻഡേഴ്സ് സ്കാറപ്പ് റാസ്മുസെൻ സഖ്യത്തെ അവർ നേരിടും.
പ്രണോയ് പുറത്ത്
ഇന്തോനേഷ്യ: ഇന്തോനേഷ്യ മാസ്റ്റേഴ്സിൽ ഷുവാൻ ചെൻ ഷുവിനോട് പരാജയപ്പെട്ട് എച്ച്.എസ്. പ്രണോയ് പുറത്ത്. 20-22, 15-21 സ്കോറിനായിരുന്നു പ്രണോയിയുടെ തോൽവി.
അതേസമയം, വനിതാ സിംഗിൾസ് വിഭാഗത്തിൽ ഇന്ത്യയുടെ ഒന്നാം സീഡ് അഷ്മിത ചാലിഹ അടുത്ത റൗണ്ടിലേക്ക് മുന്നേറി. മലേഷ്യയുടെ ഗോ ജിൻ വെയെ 10-21, 21-10, 21-17 സ്കോറിന് പരാജയപ്പെടുത്തിയാണ് അഷ്മിത മുന്നേറിയത്.
Sports
ഇന്തോനേഷ്യ: ഇന്തോനേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 100 പുരുഷ സിംഗിൾസ് ബാഡ്മിന്റണ് ടൂർണമെന്റിൽ ഇന്ത്യയുടെ എച്ച്.എസ്. പ്രണോയ് പ്രീ-ക്വാർട്ടറിൽ. റൗണ്ട് ഓഫ് 32ൽ ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം ശക്തമായി തിരിച്ചടിച്ച് പ്രണോയ് ചൈനീസ് തായ്പേയിയുടെ ലിയാവോ ജുവോ-ഫുവിനെ പരാജയപ്പെടുത്തി.
ലിയാവോയെ 18-21, 21-15, 21-19 സ്കോറിനാണ് പ്രണോയ് പരാജയപ്പെടുത്തിയത്. ചൈനയുടെ ഷുവാൻ ചെൻ ഷു ആണ് താരത്തിന്റെ അടുത്ത മത്സരത്തിലെ എതിരാളി.
Sports
ചെന്ഷോ അരീന: ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റണ് ഡബിൾസ് ടൂർണമെന്റിൽ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യത്തിന് മികച്ച തുടക്കം.
പുരുഷ ഡബിൾസ് വിഭാഗം ’റൗണ്ട് ഓഫ് 32’ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ അനായാസ വിജയം നേടി. മലേഷ്യൻ ജോഡിയായ ജുനൈദി ആരിഫ്- കാങ് ഖായ് സിംഗ് സഖ്യത്തെ 21-11, 21-16 സ്കോറിനാണ് ഇന്ത്യൻ ജോഡി പരാജയപ്പെടുത്തി.
ലക്ഷ്യ സെൻ പുറത്ത്
കാനഡയുടെ വിക്ടർ ലായിയോട് നേരിട്ടുള്ള ഗെയിമുകൾക്ക് (14-21, 7-21) പരാജയപ്പെട്ടതോടെ ഇന്ത്യൻ താരം ലക്ഷ്യ സെന്നിന്റെ മുന്നേറ്റം റൗണ്ട് ഓഫ് 32ൽ അവസാനിച്ചു.
Sports
ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടവുമായി ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലിൽ. ലോക രണ്ടാം റാങ്കുകാരായ ചൈനയുടെ ജിയ യിഫാൻ-സാംഗ് ഷുസിയാൻ സഖ്യത്തെ അട്ടിമറിച്ചാണ് ഇന്ത്യൻ താരങ്ങൾ അവസാന നാലിൽ ഇടംപിടിച്ചത്.
ആദ്യ ഗെയിം 21-16ന് നഷ്ടമായ ശേഷമായിരുന്നു ട്രീസ-ഗായത്രിയുടെ തകർപ്പൻ തിരിച്ചുവരവ്. സമ്മർദത്തെ അതിജീവിച്ച് രണ്ടാം ഗെയിം 21-15ന് സ്വന്തമാക്കിയ ഇന്ത്യൻ സഖ്യം നിർണായകമായ മൂന്നാം ഗെയിമിൽ 21-13ന് വിജയം ഉറപ്പിച്ചു. ജയത്തോടെ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് മെഡൽ ഉറപ്പായി.
15 വർഷത്തിന് ശേഷമാണ് ഇന്ത്യൻ വനിതാ ഡബിൾസ് സഖ്യം ലോക ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തുന്നത്. 2011ൽ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യമാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. അന്ന് ഇന്ത്യൻ സഖ്യം വെങ്കല മെഡലും നേടിയിരുന്നു.
Sports
ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യഷിപ്പിൽ ഇന്ത്യയുടെ ഉന്നതി ഹൂഡയ്ക്ക് ജയം. ഇന്ന് നടന്ന വനിതകളുടെ സിംഗിൾസ് വിഭാഗം റൗണ്ട് ഓഫ് 64 മത്സരത്തിൽ ഉന്നതി മ്യാൻമർ താരം തെറ്റ് എച്ചതാർ തുസാറിനെയാണ് തോൽപ്പിച്ചത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ഉന്നതിയുടെ ജയം. സ്കോർ: 22-20, 21-16. ബുധനാഴ്ച നടക്കുന്ന റൗണ്ട് ഓഫ് 32 മത്സരത്തിൽ ഉന്നതി കാനഡയുടെ മൈക്കൽ ലീയെ നേരിടും.
Sports
ടൊറന്റോ: യുഎസ് ഓപ്പണ് മുന്നൊരുക്ക ടൂർണമെന്റായ കനേഡിയൻ ഓപ്പണ് 2026 ടെന്നീസ് പുരുഷ സിംഗിൾസ് ഫൈനലിൽ ബെൻ ഷെൽട്ടണ്- ബ്രണ്ടൻ നകഷിമയെ നേരിടും. വനിത സിംഗിൾസിൽ ഇഗ ഷ്യാങ്ടെക്- എലീന റയ്ബക്കിന പോരാട്ടം നടക്കും.
യുക്രെയ്നിന്റെ എലീന സ്വിറ്റോലിനയെ 6-3, 1-6, 6-3 സ്കോറിന് പരാജയപ്പെടുത്തിയാണ് ഇഗ ഫൈനലിൽ പ്രവേശിച്ചത്.
എലീന റയ്ബക്കിന 5-7, 6-2, 6-2 സ്കോറിന് കോക്കോ ഗൗഫിനെ പരാജയപ്പെടുത്തി ഫൈനലിൽ കടന്നു.
പുരുഷ സിംഗിൾസിൽ ബെൻ ഷെൽട്ടണ് 6-2, 6-3 സ്കോറിന് ലേർണർ ടൈയ്നെ സെമിയിൽ വീഴ്ത്തി കിരീട പോരാട്ടത്തിന് യോഗ്യത നേടി. മറ്റൊരു സെമിയിൽ ബ്രണ്ടൻ നകഷിമ 7-6, 6-4 സ്കോറിന് റാഫേൽ ജോദറിനെ വീഴ്ത്തി ഫൈനൽ കോർട്ടിലെത്തി.
Sports
അസന്: കൊറിയ മാസ്റ്റേഴ്സ് ബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പില് ഇന്ത്യയുടെ അഷ്മിത ചാലിഹ ഫൈനലില്.
ഇന്ത്യന് താരങ്ങള് കൊമ്പുകോര്ത്ത സെമിയില് രക്ഷിത രാംരാജിനെ കീഴടക്കിയാണ് അഷ്മിത ഫൈനലില് പ്രവേശിച്ചത്.
മൂന്നു ഗെയിം നീണ്ട മത്സരത്തില് 21-13, 16-21, 21-13 എന്ന സ്കോറിനായിരുന്നു അഷ്മിതയുടെ ജയം. ഫൈനലില് ചൈനയുടെ ഹാന് ഖ്വിന്ഷിയാണ് അഷ്മിതയുടെ എതിരാളി.
Sports
അസന്: കൊറിയ മാസ്റ്റേഴ്സ് ബാഡ്മിന്റണ് വനിതാ സിംഗിള്സില് ഇന്ത്യന് താരങ്ങളുടെ ക്വാര്ട്ടറില് രക്ഷിത രാംരാജിനു ജയം.
തന്വി ശര്മയെ കീഴടക്കിയാണ് രക്ഷിത സെമിയിലെത്തിയത്; 18-21, 21-19, 21-18. സെമിയിലും ഇന്ത്യന് താരങ്ങൾ ഏറ്റുമുട്ടും. രക്ഷിതയുടെ സെമി എതിരാളി അഷ്മിത ചാലിഹയാണ്.
Sports
അസന്: കൊറിയ മാസ്റ്റേഴ്സ് ഓപ്പണ് ബാഡ്മിന്റണ് വനിതാ സിംഗിള്സില് ഇന്ത്യയുടെ കൗമാര സൂപ്പര് താരം തന്വി ശര്മ ക്വാര്ട്ടര് ഫൈനലില്.
ഇന്ത്യയുടെ ശ്രിയാന്ഷി വാലിഷെട്ടിയെ പ്രീക്വാര്ട്ടറില് തോല്പ്പിച്ചാണ് തന്വി അവസാന എട്ടിലേക്കു കുതിച്ചത്. മൂന്നു ഗെയിം നീണ്ട പോരാട്ടത്തില് 21-16, 17-21, 21-13നായിരുന്നു തന്വിയുടെ ജയം.
ക്വാര്ട്ടറിലും ഇന്ത്യന് താരങ്ങളുടെ കൊമ്പുകോര്ക്കലാണ്. രക്ഷിത രാംരാജും തന്വിയും തമ്മിലാണ് ക്വാര്ട്ടര് പോരാട്ടം. ജാപ്പനീസ് താരം മനാമി സുയിസുവിനെ നേരിട്ടുള്ള ഗെയിമിനു കീഴടക്കിയാണ് രക്ഷിത രാംരാജ് ക്വാര്ട്ടറില് പ്രവേശിച്ചത്.
സ്കോര്: 22-20, 21-10. മറ്റൊരു ഇന്ത്യന് താരമായ അഷ്മിത ചാലിഹയും അവസാന എട്ടില് ഇടംപിടിച്ചു.
Sports
അസന്: 2026 കൊറിയ മാസ്റ്റേഴ്സ് ബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പ് വനിതാ സിംഗിള്സില് ഇന്ത്യയുടെ തന്വി ശര്മ പ്രീക്വാര്ട്ടറില്.
തായ്പെയ് ഓപ്പണ് ചാമ്പ്യന്ഷിപ്പ് നേടിയ തന്വി, ആദ്യ റൗണ്ടില് ചൈനയുടെ യുവാന് അന് ഖ്വിയെ നേരിട്ടുള്ള ഗെയിമിനു കീഴടക്കിയാണ് പ്രീക്വാര്ട്ടറില് പ്രവേശിച്ചത്.
സ്കോര്: 21-16, 21-15. വനിതാ സിംഗിള്സില് ഇന്ത്യയുടെ മാന്സി സിംഗ്, അന്മോല് ഖാര്ബ്, രക്ഷിത രാംരാജ്, ഇഷറാണി ബറുവ എന്നിവരും പ്രീക്വാര്ട്ടറില് പ്രവേശിച്ചു.
അതേസമയം, പുരുഷ സിംഗിള്സില് കിഡംബി ശ്രീകാന്ത്, കിരണ് ജോര്ജ് അടക്കമുള്ള എല്ലാ ഇന്ത്യന് താരങ്ങളും ആദ്യറൗണ്ടില് പുറത്തായി.
Sports
തായ്പേയ്: തായ്പേയ് ഓപ്പൺ ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ ഇന്ത്യയ്ക്ക് കിരീടം. ഫൈനലിൽ വിയറ്റ്നാമിന്റെ കരുത്തയായ എൻഗുയെൻ തുയ് ലിന്നിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് കൗമാരതാരം തൻവി ശർമ്മ കിരീടം ചൂടിയത്. സ്കോർ: 21-16, 21-16.
മത്സരത്തിലുടനീളം തൻവി മിന്നും പ്രകടനമാണ് പുറത്തെടുത്തത്. വിയറ്റ്നാം താരത്തിന് കാര്യമായ വെല്ലുവിളി ഉയർത്താൻ അവസരം നൽകാതെയായിരുന്നു ഇന്ത്യൻ താരത്തിന്റെ മുന്നേറ്റം. ആദ്യ ഗെയിം 21 -16 ന് സ്വന്തമാക്കിയ തൻവി അതേ ആത്മവിശ്വാസത്തോടെ രണ്ടാം ഗെയിമും പിടിച്ചെടുക്കുകയായിരുന്നു.
വെറും 36 മിനിറ്റിനുള്ളിൽ മത്സരം പൂർത്തിയാക്കിയ തൻവി ടൂർണമെന്റിലുടനീളം പുറത്തെടുത്ത മികവ് ഫൈനലിലും ആവർത്തിച്ചു. സെമി ഫൈനലിൽ അഞ്ചാം സീഡ് തായ്പേയ് താരം ഹുയാംഗ് യു സെന്നിനെ അട്ടിമറിച്ചാണ് ഫൈനലിലേക്ക് മുന്നേറിയത്.
ബാഡ്മിന്റൺ വേൾഡ് ടൂറിൽ തൻവിയുടെ കരിയറിലെ കന്നി കിരീടമാണിത്. പഞ്ചാബ് സ്വദേശിനിയായ ഈ പതിനേഴുകാരി 2024ൽ ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.
Sports
തായ്പെയ്: 2026 തായ്പെയ് ഓപ്പണ് ബാഡ്മിന്റണ് വനിതാ സിംഗിള്സില് ഇന്ത്യയുടെ തന്വി ശർമ ഫൈനലില്.
ടൂര്ണമെന്റ് ഫേവറിറ്റായ തായ് വാന്റെ ഹുവാങ് യുഹ്സുനെ സെമിയില് കീഴടക്കിയാണ് തന്വി ശർമ ഫൈനലില് പ്രവേശിച്ചത്. സ്കോര്: 21-17, 21-11.
അതേസമയം, ഇന്ത്യയുടെ മറ്റൊരു താരം ഉന്നതി ഹൂഡ സെമിയില് പരാജയപ്പെട്ടു. വിയറ്റ്നാമിന്റെ ഗ്വിയന് ത്വിലിനോടായിരുന്നു ഉന്നതി പരാജയപ്പെട്ടത്. സ്കോര്: 15-21, 18-21. ഇന്നു നടക്കുന്ന ഫൈനലിൽ തന്വി ശർമ, ഗ്വിയന് ത്വിലിനോട് ഏറ്റുമുട്ടും.
NRI
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) സംഘടിപ്പിക്കുന്ന ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ് ശനിയാഴ്ച രാവിലെ 8.30 മുതൽ സ്റ്റാഫോർഡിലുള്ള ഹൂസ്റ്റൺ ബാഡ്മിന്റൺ സെന്ററിൽ (10550 W Airport Blvd, Stafford, TX 77477) നടക്കും.
പുരുഷ വിഭാഗം, വനിതാ വിഭാഗം, 50 വയസും അതിലധികവുമുള്ള സീനീയേഴ്സ് വിഭാഗം എന്നീ ഡബിൾസ് മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിജയികൾക്ക് എവർ റോളിംഗ് ട്രോഫികളും വ്യക്തിഗത ട്രോഫികളും സമ്മാനിക്കും.
കൂടാതെ മികച്ച താരം, റെെസിംഗ് സ്റ്റാർ എന്നീ പ്രത്യേക പുരസ്കാരങ്ങളും നൽകും. സൗഹൃദവും കായികമനോഭാവവും പ്രോത്സാഹിപ്പിക്കുന്ന ഈ ടൂർണമെന്റിൽ വിവിധ ഇടവകകളിൽ നിന്നുള്ള 16 ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
മത്സരാർഥികൾക്കും കായികപ്രേമികൾക്കും കുടുംബസമേതം എത്തി ഈ കായികമേള വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. ഉമ്മൻ തോമസ് (റോയൽ ട്രാവൽ ആൻഡ് ടൂർസ്), ചാണ്ടപ്പിള്ള മാത്യൂസ് (ടിഡബ്ല്യുഎഫ്ജി ഇൻഷുറൻസ്) എന്നിവരാണ് ടൂർണമെന്റ് സ്പോൺസർമാർ.
കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ്: റവ. ഡോ. ഐസക് ബി. പ്രകാശ് - 832 997 9788, റവ. ഫാ. ജെക്കു സഖറിയ - 832 466 3153, സെക്രട്ടറി: ഷാജൻ ജോർജ് - 832 452 4195, ട്രഷറർ: രാജൻ അങ്ങാടിയിൽ - 713 459 4704, സ്പോർട്സ് കൺവീനർ: ജിനോ ജേക്കബ് - 832 858 1138, ബാഡ്മിന്റൺ കോഓർഡിനേറ്റർ: മൈക്കിൾ ജോയ് 832 732 1409, കോഓർഡിനേറ്റർ: ജോജി ജോസഫ് 713 515 8432.
Sports
ചാംഗ്ഷൗവ്: ചൈന ഓപ്പണ് ബാഡ്മിന്റണിൽ ഇന്ത്യക്ക് നിരാശയുടെ ദിനം. വനിതാ താരം പി.വി. സിന്ധു അടക്കം മുൻ നിര താരങ്ങൾ തോൽവി ഏറ്റുവാങ്ങി. പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നും ആയുഷ് ഷെട്ടിയും പരാജയം രുചിച്ചു.
ചൈനയുടെ ചെൻ യുഫെയ് ആണ് പി.വി. സിന്ധുവിനെ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം നഷ്ടമായ ചൈനീസ് താരം വൻ തിരിച്ചുവരവാണ് നടത്തിയത്. 16-21, 22-20, 21-18 സ്കോറിനായിരുന്നു സിന്ധുവിന്റെ തോൽവി.
പുരുഷ സിംഗിൾസ് താരമായ ആയുഷ് ഷെട്ടിയും പരാജയം രുചിച്ചത് മുന്നിൽനിന്ന ശേഷമാണ്. ആദ്യ ഗെയിം നേടിയ ആയുഷിന് തുടർന്നുള്ള രണ്ട് ഗെയിമും നഷ്ടമായി. തോൽവിയോടെ ആയുഷിന്റെ മുന്നേറ്റം പ്രീ-ക്വാർട്ടറിൽ അവസാനിച്ചു. സ്കോർ: 21-15, 13-21, 20-22.
കാനഡയുടെ വിക്ടർ ലായിയോട് 19-21, 11-21 സ്കോറിന് ലക്ഷ്യ സെൻ പരാജയപ്പെട്ടു. ഇതോടെ ടൂർണമെന്റിലെ ഇന്ത്യയുടെ മുന്നേറ്റം അവസാനിച്ചു.
Sports
ചാങ്ഷൗ: ചൈന ഓപ്പണ് ബാഡ്മിന്റണിന്റെ പുരുഷ സിംഗിള്സില് മലയാളി താരം എച്ച്.എസ്. പ്രണോയ് ആദ്യറൗണ്ടില് പുറത്ത്.
മലേഷ്യയുടെ ലിയോങ് ജുന് ഹാവോയ്ക്കു മുന്നിലാണ് പ്രണോയ് തോല്വി സമ്മതിച്ചത്. 10-21, 14-21 എന്ന നിലയില് നേരിട്ടുള്ള ഗെയിമിനായിരുന്നു പ്രണോയിയുടെ തോല്വി.
Sports
ടോക്കിയോ: ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി പി.വി. സിന്ധു. ഞായറാഴ്ച ടോക്കിയോയിൽ നടന്ന കലാശപ്പോരാട്ടത്തിൽ ജപ്പാന്റെ അകാനെ യമാഗുച്ചിയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു തന്റെ ആദ്യ ജപ്പാൻ ഓപ്പൺ കിരീടവും കരിയറിലെ ആദ്യ സൂപ്പർ 750 കിരീടവും സ്വന്തമാക്കിയത്.സ്കോർ: 21-17, 21-17.
രണ്ട് വർഷത്തിലേറെ നീണ്ട കിരീട വരൾച്ചയ്ക്ക് അറുതി വരുത്തിയ ഈ വിജയം, 2019 ലെ ലോക ചാമ്പ്യൻഷിപ്പിന് ശേഷം സിന്ധു നേടുന്ന ഏറ്റവും വലിയ കിരീടം കൂടിയാണ്. ഇതിനുമുമ്പ് 2024 ലെ സയ്യിദ് മോദി ഇന്റർനാഷണലിലാണ് സിന്ധു കിരീടം നേടിയത്.
യമാഗുച്ചി തന്റെ ആറാമത്തെ ജപ്പാൻ ഓപ്പൺ ഫൈനലാണ് കളിച്ചത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഒരു മത്സരത്തിലും ജാപ്പനീസ് താരത്തെ തോൽപ്പിക്കാൻ സിന്ധുവിന് കഴിഞ്ഞിരുന്നില്ല. ഈ വർഷം ആദ്യം നടന്ന മലേഷ്യൻ ഓപ്പണിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ, ആദ്യ ഗെയിമിന് ശേഷം യമാഗുച്ചി പരിക്കേറ്റ് പിന്മാറുകയായിരുന്നു.
Sports
ടോക്കിയോ: ജപ്പാന് ഓപ്പണ് ബാഡ്മിന്റണ് വനിതാ സിംഗിള്സില് ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലില്.
സെമി ഫൈനല് പോരാട്ടത്തിനിടെ എതിരാളിയും ലോക നാലാം നമ്പറുമായ ചൈനയുടെ ചെന് യുഫെയ് പരിക്കേറ്റു മടങ്ങി.
21-19, 15-10ന് സിന്ധു മുന്നിട്ടു നില്ക്കുമ്പോഴായിരുന്നു ചെന് മടങ്ങിയത്. ഫൈനലില് ജപ്പാന്റെ അകനെ യാമഗുച്ചിയാണ് സിന്ധുവിന്റെ എതിരാളി.
Sports
കൊച്ചി: യോനെക്സ് സണ്റൈസ് ഓള് ഇന്ത്യ സീനിയര് ബാഡ്മിന്റണ് ടൂർണമെന്റിലെ മെന് സിംഗിള്സില് തുഷാര് സുവീര് 16-14, 17- 15ന് തന്കാര ഗനാന ദത്തു തലാസിലയെയും നിക്കോളസ് നതാന് രാജ് 16-14, 10-15, 15-11ന് സൗരഭ് വര്മയെയും പരാജയപ്പെടുത്തി സെമിയില് കടന്നു.
വിമന് സിംഗിൾസില് ക്വാര്ട്ടര് ഫൈനലില് തമിഴ്നാടിന്റെ സാധന ഫെനെലോണ് ആന്ധ്രയുടെ സൂര്യ കരിഷ്മ താമിരിയെയും (15-13, 16-14) ഉത്തര്പ്രദേശിന്റെ മാന്സി സിംഗ് മഹാരാഷ്ട്രയുടെ തനിഷ്ക ദേശ്പാണ്ഡയെയും (18-16, 18-16) പരാജയപ്പെടുത്തി സെമി ബെര്ത്ത് ഉറപ്പിച്ചു.
വിമന് ഡബിള്സിലെ ആദ്യ ക്വാര്ട്ടറില് കര്ണാടകയുടെ കര്ണികശ്രീ തമിഴ്നാടിന്റെ ആദ്യ വാരിയത്ത് സഖ്യം കേരളത്തിന്റെ പവിത്ര നവീന്- ഗൗരികൃഷ്ണ ടി ആര് സഖ്യത്തെ തോല്പ്പിച്ചു.
Sports
കൊച്ചി: യോനെക്സ് സണ്റൈസ് ഓള് ഇന്ത്യ സീനിയര് റാങ്കിംഗ് ബാഡ്മിന്റണ് ടൂര്ണമെന്റിലെ പുരുഷ സിംഗിള്സില് മലയാളിതാരം ജേക്കബ് തോമസ് സിദ്ധാര്ഥ മിശ്രയെ (15-12, 11-15, 15- 09) പരാജയപ്പെടുത്തി.
വനിതാ ഡബിള്സിൽ കേരളത്തിന്റെ അപര്ണ ബാലന്- ആരതി സാറ സുനില് സഖ്യം ഉത്തര്പ്രദേശിന്റെ റിദ്ദി ഭരദ്വാജ് - ഉത്തരാഖണ്ഡിന്റെ സാംഭവി റൗതാന് സഖ്യത്തെ പരാജയപ്പെടുത്തി പ്രീക്വർട്ടറിൽ പ്രവേശിച്ചു.
NRI
ബെർലിൻ: ജർമനിയിലെ അമച്വർ ബാഡ്മിന്റൺ താരങ്ങൾക്ക് ആവേശം പകരാൻ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്നായ "ചാവറ കപ്പ് 2026' (Chavara Cup 2026) ഒരുങ്ങുന്നു.
കായികമേളയുടെ പ്രധാന വിശദാംശങ്ങൾ താഴെ നൽകുന്നു:
മത്സര ക്രമീകരണങ്ങൾ: തീയതി - ജൂലൈ നാല് (ശനിയാഴ്ച). സ്ഥലം: നെക്കാർഗെമ്യുണ്ട് ( ഹൈഡൽബർഗിന് സമീപം) Münzenbachhalle, Neckargemund, (bei Heidelberg, Germany).
മത്സര വിഭാഗങ്ങൾ: ഡബിൾസ് മത്സരങ്ങളാണ് (Doppel-Kategorien: Herren, Damen, Mixed) ടൂർണമെന്റിൽ ക്രമീകരിച്ചിരിക്കുന്നത്. പുരുഷന്മാരുടെ ഡബിൾസ്, വനിതകളുടെ ഡബിൾസ്, മിക്സഡ് ഡബിൾസ്.
സമ്മാനം: എല്ലാ വിജയികൾക്കും പ്രൈസ് മണിയായി 2000 യൂറോയ്ക്കുമേൽ തുകയും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും.
രജിസ്ട്രേഷൻ വിവരങ്ങൾ:
ടൂർണമെന്റിൽ പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾക്കായി ഇപ്പോൾ ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഒഫീഷ്യൽ വെബ്സൈറ്റായ http ://www.chavaracup-badminton.de വഴി കളിക്കാർക്ക് തങ്ങളുടെ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച ടീമുകൾ മാറ്റുരയ്ക്കുന്ന കായിക പോരാട്ടത്തിലേക്ക് എല്ലാ ബാഡ്മിന്റൺ പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ഫോൺ: Loice - 004915163114937, Martin - 0041787297154.
Sports
ജക്കാർത്ത: രണ്ട് തവണ ഒളിന്പിക് മെഡൽ ജേതാവായ ഇന്ത്യയുടെ പി.വി. സിന്ധുവിന് റാങ്കിംഗിൽ നേട്ടം. വനിതാ റാങ്കിംഗിൽ മൂന്ന് വർഷത്തിനു ശേഷം താരം ആദ്യ പത്ത് സ്ഥാനത്തിനുള്ളിൽ എത്തി.
നിലവിൽ പത്താം റാങ്കിലാണ് സിന്ധു. ബാഡ്മിന്റണ് വേൾഡ് ഫെഡറേഷന്റെ ഏറ്റവും പുതിയ പട്ടികയിലാണ് നേട്ടം.
നടന്നുകൊണ്ടിരിക്കുന്ന ഇന്തോനേഷ്യ ഓപ്പണ് സൂപ്പർ 1000 പോരാട്ടത്തിൽ ആദ്യ റൗണ്ട് വിജയത്തിനു പിന്നാലെയാണ് സിന്ധുവിന്റെ നേട്ടം.
തായ്ലൻഡ് താരം ബുസനാൻ ഓങ്ബാംറുങ്ഫാനെ വീഴ്ത്തിയാണ് സിന്ധു പോരാട്ടം ജയിച്ചത്. നേരത്തേ 2023 ഒക്ടോബർ 22നാണ് സിന്ധു അവസാനമായി റാങ്കിംഗിൽ ആദ്യ പത്തിൽ എത്തിയത്.
Sports
ജക്കാർത്ത: ഇന്തോനേഷ്യ ഓപ്പണ് വനിതാ സിംഗിൾസ് ബാഡ്മിന്റണ് രണ്ടാം റൗണ്ടിൽ പ്രവേശിച്ച് ഇന്ത്യയുടെ ഒളിന്പിക് മെഡൽ ജേതാവ് പി.വി. സിന്ധു.
അതേസമയം ഇന്ത്യയുടെ മുൻ ലോക ഒന്നാം നന്പർ താരം കിഡം ബി ശ്രീകാന്ത് ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ലക്ഷ്യ സെന്നും പരാജയപ്പെട്ടു. 51 മിനിറ്റ് നീണ്ട മത്സരത്തിൽ സിന്ധു 25-23, 21-16 സ്കോറിന് തായ്ല
ൻഡിന്റെ ബുസാനൻ ഒങ്ബമ്രുങ്ഫാനെയാണ് പരാജയപ്പെടുത്തിയത്.
ഒളിന്പിക് ചാന്പ്യനും ലോക ഒന്നാം നന്പർ താരവുമായ ആൻ സെ-യോങ്ങിനെയാണ് സിന്ധു രണ്ടാം റൗണ്ടിൽ നേരിടുക.
അതേസമയം മാൽവിക ബൻസോദ് ആദ്യ റൗണ്ടിൽ പുറത്തായി. ഏഴാം സീഡ് പോണ്പാവീ ചോച്ചുവോങ്ങിനോട് 21-12, 21-10 സ്കോറിന് പരാജയപ്പെട്ടാണ് മാൽവിക പുറത്തായത്.
പുരുഷ സിംഗിൾസ് ആദ്യ റൗണ്ടിൽ ജപ്പാന്റെ യുഷി തനകയോട് 19-21, 15-21 സ്കോറിന് പരാജയപ്പെട്ടാണ് ശ്രീകാന്ത് പുറത്തായത്. ലക്ഷ്യ സെന്നും പരാജയം രുചിച്ചു.
പുരുഷ ഡബിൾസ് ജോഡിയായ ഹരിഹരൻ അംസകരുണനും എം.ആർ. അർജുനും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
Sports
സിംഗപ്പുര്: സിംഗപ്പുര് ഓപ്പണ് ബാഡ്മിന്റണില്നിന്ന് ഇന്ത്യയുടെ പി.വി. സിന്ധു പുറത്ത്.
വനിതാ സിംഗിള്സ് ക്വാര്ട്ടര് ഫൈനലില് ലോക ഒന്നാം നമ്പര് താരം ആന് സെ യംഗിനോട് സിന്ധു പരാജയപ്പെട്ടു. സ്കോര്: 17-21, 14-21.
പുരുഷ സിംഗിള്സ് ക്വാര്ട്ടറില് ഇന്ത്യയുടെ ലക്ഷ്യ സെന്നും പുറത്തായി. ജപ്പാന്റെ കോക്കി വറ്റനാവിനോട് 21-19, 15-21, 21-15നാണ് ലക്ഷ്യ പരാജയപ്പെട്ടത്.
അതേസമയം, പുരുഷ ഡബിള്സില് സാത്വിക് സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യം സെമിയില് പ്രവേശിച്ചു. ക്വാര്ട്ടറില് 19-21, 21-17, 21-13ന് മലേഷ്യയുടെ കാങ് ഖായ് സിംഗ് - ആരോണ് തായ് കൂട്ടുകെട്ടിനെ ഇന്ത്യന് സഖ്യം കീഴടക്കി.
Sports
സിംഗപ്പുര്: സിംഗപ്പുര് ഓപ്പണ് ബാഡ്മിന്റണ് പുരുഷ സിംഗിള്സില് ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ്, ലക്ഷ്യ സെന് എന്നിവര് പ്രീക്വാര്ട്ടറില്.
ലോക അഞ്ചാം നമ്പറായ ഇന്തോനേഷ്യന് താരം ജോനാഥന് ക്രിസ്റ്റിയെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തില് അട്ടിമറിച്ചാണ് പ്രണോയിയുടെ മുന്നേറ്റം; 10-21, 21-12, 21-18. ലക്ഷ്യ സെന് ചൈനയുടെ ലു ഗ്വാങ്സുവിനെ 21-17, 21-15ന് തോല്പ്പിച്ചു.
കിഡംബി ശ്രീകാന്ത് ആദ്യ റൗണ്ടില് പുറത്തായി. സിംഗപ്പുരിന്റെ ലോഹ് കീന് യൂ, ശ്രീകാന്തിനെ തോല്പ്പിച്ചു; 20-22, 21-19, 17-21.
Sports
ക്വലാലംപുര്: മലേഷ്യ മാസ്റ്റേഴ്സ് സൂപ്പര് 500 ബാഡ്മിന്റണ് വനിതാ സിംഗിള്സ് ക്വാര്ട്ടറില് പൊരുതി വീണ് ഇന്ത്യയുടെ അഷ്മിത ചാലിഹ.
ഡെന്മാര്ക്കിന്റെ ലോക 23-ാം നമ്പര് താരവും എട്ടാം സീഡുമായ ലൈന് ഹോജ്മാര്ക്ക് ക്ജെയര്സ്ഫെല്ഡിനോടാണ് പരാജയപ്പെട്ടത്. 71-ാം റാങ്കുകാരിയായ ചാലിഹ ആദ്യ സെറ്റ് നേടി ലീഡ് എടുത്ത ശേഷമാണ് പരാജയത്തിലേക്ക് നീങ്ങിയത്. സ്കോർ: 23-21, 18-21, 11-21.
വലത് കാല്മുട്ടിലെ പരിക്കിനെത്തുടര്ന്ന് എട്ട് മാസത്തെ ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ ചാലിഹ ഒരു മണിക്കൂറിലധികം നീണ്ട പോരാട്ടത്തില് ശക്തമായി പൊരുതി.
Sports
ക്വലാലംപുര്: മലേഷ്യന് മാസ്റ്റേഴ്സ് ബാഡ്മിന്റണ് വനിതാ സിംഗിള്സ് ക്വാര്ട്ടറില് കടന്ന് ഇന്ത്യയുടെ അഷ്മിത ചാലിഹ.
ഗോഹ് ജിന് വേയ്നെ 13-21, 16-21 സ്കോറിന് പരാജയപ്പെടുത്തിയാണ് ചാലിഹ മുന്നേറിയത്.
ഡെന്മാര്ക്കിന്റെ എട്ടാം സീഡ് ലൈന് ഹോജ്മാര്ക് ജേര്സ്ഫെല്ഡ്റ്റാണ് ചാലിഹയുടെ ക്വാര്ട്ടറിലെ എതിരാളി. ജേര്സ്ഫെല്ഡ്റ്റ് ഇന്ത്യയുടെ മാളവിക ബന്സോഡിനെ മൂന്ന് സെറ്റ് പോരാട്ടത്തില് വീഴ്ത്തിയാണ് ക്വാര്ട്ടറില് കടന്നത്.
Sports
ബാങ്കോക്ക്: തായ്ലന്ഡ് ഓപ്പണ് ബാഡ്മിന്റണ് പുരുഷ ഡബിള്സില് ഇന്ത്യയുടെ സാത്വിക്സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യം ഫൈനലില്.
ഈ വര്ഷം ഇന്ത്യന് സഖ്യത്തിന്റെ ആദ്യ ഫൈനലാണ്. മലേഷ്യയുടെ ഗോ സെ ഫെയ് - നൂര് ഇസ്സുദീന് കൂട്ടുകെട്ടിനെ സെമിയില് കീഴടക്കിയാണ് ഇന്ത്യന് സഖ്യത്തിന്റെ ഫൈനല് പ്രവേശം. സ്കോര്: 19-21, 22-20, 21-16.
ഇന്തോനേഷ്യയുടെ ലിയോ റോളി കാര്ണാണ്ടോ - ഡാനിയല് മാര്ട്ടിന് സഖ്യമാണ് ഫൈനലില് സാത്വിക് - ചിരാഗ് കൂട്ടുകെട്ടിന്റെ എതിരാളികള്.
Sports
ബാങ്കോക്ക്: തായ്ലൻഡ് ഓപ്പൺ ബൗഡ്മിന്റണിൽ ഇന്ത്യയുടെ സാത്വിക്ക് രംഗിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം സെമിയിൽ കടന്നു. ഇന്ന് നടന്ന പുരുഷ ഡബിൾസ് വിഭാഗം ക്വാർട്ടറിൽ ജപ്പാന്റെ തമുക്കി നൊമൂറ-യുയ്ച്ചി ഷിമോഗാമി സഖ്യത്തെയാണ് ഇന്ത്യൻ സഖ്യം തോൽപ്പിച്ചത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ജയം. സ്കോർ: 21-12, 21-13.
ശനിയാഴ്ചയാണ് സെമി ഫൈനൽ പോരാട്ടം. സെമിയിൽ മലേക്ഷ്യയുടെ ഗോഹ് സെ ഫെയ്-നൂർ ഇസുദ്ദീൻ സഖ്യമാണ് സാത്വിക്-ചിരാഗ് സഖ്യത്തിന്റെ എതിരാളികൾ.
Sports
തായ്ലന്ഡ്: തായ്ലന്ഡ് ഓപ്പണ് 2026 ബാഡ്മിന്റണ് ഇന്ത്യയുടെ പി.വി. സിന്ധു, ലക്ഷ്യ സെൻ, കിഡംബി ശ്രീകാന്ത് എന്നിവർ പതിനാറാം റൗണ്ടിൽ കടന്നു. നിരാശ പകർന്ന് ആയുഷ് പുറത്തായി.
സിന്ധു ചൈനീസ് തായ്പേയിയുടെ തുങ് സിയോ ടോങ്ങിനെ 21-9, 21-12 സ്കോറിന് പരാജയപ്പെടുത്തി. മാളവിക ബൻസോഡും ദേവിക സിഹാബും ജയം നേടി.
പുരുഷ സിംഗിൾസിൽ ലക്ഷ്യ സെൻ സിംഗപ്പൂരിന്റെ ജിയ ഹെങ് ജേസണ് തെഹിനെയും ശ്രീകാന്ത് സിംഗപ്പൂരിന്റെ ലോഹ് കീൻ യൂവിനെയും പരാജയപ്പെടുത്തി.
Sports
ഹോഴ്സെന്സ് (ഡെന്മാര്ക്ക്): 2026 തോമസ് കപ്പ് ബാഡ്മിന്റണില് ഇന്ത്യന് ടീം മെഡല് ഉറപ്പിച്ചു. ക്വാര്ട്ടര് ജയിച്ച് സെമിയില് പ്രവേശിച്ചതോടെയാണ് ഇന്ത്യന് പുരുഷ ടീം മെഡല് ഉറപ്പിച്ചത്. സെമിയില് പ്രവേശിച്ചാല് ഏറ്റവും ചുരുങ്ങിയത് വെങ്കലമെഡല് ലഭിക്കും. ക്വാര്ട്ടറില് ഇന്ത്യ 3-0നു ചൈനീസ് തായ്പേയിയെ കീഴടക്കിയാണ് സെമിയിലേക്കു മുന്നേറിയത്.
ക്വാര്ട്ടര് പോരാട്ടത്തിലെ ആദ്യ സിംഗിള്സില് ലക്ഷ്യ സെന്നിന്റെ ജയത്തോടെയാണ് ഇന്ത്യ പോരാട്ടം ആരംഭിച്ചത്. ലോക ആറാം നമ്പറായ ചൗ ടിയാന് ചെന്നിന് എതിരേ ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷം ശക്തമായി തിരിച്ചെത്തി ലക്ഷ്യ സെന് ജയം സ്വന്തമാക്കുകയായിരുന്നു. സ്കോര്: 18-21, 22-20, 21-17. തുടര്ന്ന് അരങ്ങേറിയ ഡബിള്സില് ഇന്ത്യയുടെ സാത്വിക്സായ് രാജ് - ചിരാഗ് ഷെട്ടി കൂട്ടുകെട്ട്, ചൈനീസ് തായ്പേയിയുടെ ചിയു ഹസിയാങ് ചീ - വാങ് ചിലിന് എന്നിവരെ തോല്പ്പിച്ചു. മൂന്നു ഗെയിം നീണ്ട പോരാട്ടത്തില് 23-21, 19-21, 21-12നായിരുന്നു ഇന്ത്യന് ടീമിന്റെ ജയം. അതോടെ ഇന്ത്യ 2-0ന് ലീഡ് നേടി.
രണ്ടാം സിംഗിള്സില് ആയുഷ് ഷെട്ടിയാണ് ഇന്ത്യക്കായി ഇറങ്ങിയത്. ലോക എട്ടാം നമ്പറായ ലിന് ചുന് യി ആയിരുന്നു ആയുഷ് ഷെട്ടിന്റെ എതിരാളി. 21-16, 21-17ന് ഇന്ത്യയുടെ ഭാവിവാഗ്ദാനമായ ആയുഷ് ജയം സ്വന്തമാക്കി. ഓള് ഇംഗ്ലണ്ട് ജേതാവായ ലിന് ചുന് യിയെ 48 മിനിറ്റില് ആയുഷ് പറപ്പിച്ചു.
ഇന്ത്യ x ഫ്രാന്സ് സെമി
സെമിയില് ഫ്രാന്സാണ് ഇന്ത്യയുടെ എതിരാളികള്. ക്വാര്ട്ടറില് 3-0ന് ജപ്പാനെ കീഴടക്കിയാണ് ഫ്രാന്സ് സെമിയില് എത്തിയത്. ചൈനയും ഡെന്മാര്ക്കും തമ്മിലാണ് മറ്റൊരു സെമി പോരാട്ടം.
ഗ്രൂപ്പ് എയില് ചൈനയ്ക്കു പിന്നില് രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാര്ട്ടറില് പ്രവേശിച്ചത്. തോമസ് കപ്പില് ഇന്ത്യ ഒരു തവണ (2022) ചാമ്പ്യന്മാരായിട്ടുണ്ട്. ഇന്ത്യ മൂന്നു പ്രാവശ്യം (1952, 1955, 1979) വെങ്കലവും സ്വന്തമാക്കി.
ഫ്രാന്സിന് എതിരായ സെമിയില് ഇന്ത്യക്കായി ആയുഷ് ഷെട്ടി, കിഡംബി ശ്രീകാന്ത്, മലയാളി താരം എച്ച്.എസ്. പ്രണോയ് എന്നിവരാണ് സിംഗിള്സ് കളിക്കുക. ക്വാര്ട്ടറിനിടെ കാലിനു ചെറിയ പരിക്കേറ്റ ലക്ഷ്യ സെന് പുറത്തിരിക്കും.
Sports
ഹോഴ്സെന്സ് (ഡെന്മാര്ക്ക്): 2026 തോമസ് കപ്പ് ബാഡ്മിന്റണില് ഇന്ത്യക്കു തോല്വി. ചൈനയോട് 3-2ന് ഇന്ത്യന് പുരുഷന്മാര് പൊരുതി കീഴടങ്ങി. സിംഗിള്സില് എച്ച്.എസ്. പ്രണോയിയും ആയുഷ് ഷെട്ടിയും ജയിച്ചു. എന്നാല്, ലക്ഷ്യ സെന് പരാജയപ്പെട്ടു.
ഡബിള്സില് സാത്വിക്സായ്രാജ് - ചിരാഗ് ഷെട്ടി, എം.ആര്. അര്ജുന് - ഹരിഹരന് സഖ്യങ്ങൾ തോല്വി വഴങ്ങി.
Sports
നിങ്ബോ (ചൈന): ഇന്ത്യയുടെ ബാഡ്മിന്റണ് സെന്സേഷനായ 20കാരന് ആയുഷ് ഷെട്ടിയുടെ അട്ടിമറിയാത്ര ഫൈനലില് വരെ എത്തിനില്ക്കുന്നു. 2026 ബാഡ്മിന്റണ് ഏഷ്യ ചാമ്പ്യന്ഷിപ്പിന്റെ പുരുഷ സിംഗിള്സ് സെമിയില് ലോക ഒന്നാം നമ്പറായ തായ്ലന്ഡിന്റെ കുന്ലാവുട്ട് വിറ്റിഡ്സറനെ വീഴ്ത്തിയ ആയുഷ് ഷെട്ടി ഫൈനലില് പ്രവേശിച്ചു.
ലോക 25-ാം നമ്പറുകാരനായ ആയുഷ്, മൂന്നു ഗെയിം നീണ്ട പോരാട്ടത്തിലൂടെയാണ് ഒന്നാം നമ്പറിനെ വീഴ്ത്തിയത്. ഒരു മണിക്കൂര് 15 മിനിറ്റ് നീണ്ട സെമിയില് 10-21, 21-19, 21-17ന് ആയുഷ് വെന്നിക്കൊടി പാറിച്ചു. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷമായിരുന്നു ഇന്ത്യന് താരത്തിന്റെ തിരിച്ചുവരവ് അട്ടിമറി.
ലോക നാലാം നമ്പറായ ഇന്തോനേഷ്യയുടെ ജോനാഥന് ക്രിസ്റ്റി (ക്വാര്ട്ടര്), ഏഴാം നമ്പറായ ചൈനയുടെ ലി ഷി ഫെങ് (ആദ്യറൗണ്ട്), 20-ാം റാങ്കുകാരനായ തായ് വാന്റെ ചി യു ജീന് (പ്രീക്വാര്ട്ടര്) എന്നിവരാണ് ആയുഷിന്റെ ഫൈനലിലേക്കുള്ള യാത്രയ്ക്കിടെ അടിതെറ്റി വീണത്.
കുന്ലാവുട്ടുമായുള്ള രണ്ടാം ഏറ്റുമുട്ടലായിരുന്നു ആയുഷിന്റേത്. കഴിഞ്ഞ വര്ഷം ആര്ട്ടിക് ഓപ്പണില് മുഖാമുഖം ഇറങ്ങിയപ്പോള് 15-21, 16-21ന് ആയുഷ് പരാജയപ്പെട്ടു. അതിന്റെ കണക്ക് തീര്ക്കുന്നതായിരുന്നു ഇന്നലത്തെ ജയം.
►ചരിത്രനേട്ടം◄
ബാഡ്മിന്റണ് ഏഷ്യ ചാമ്പ്യന്ഷിപ്പിന്റെ പുരുഷ-വനിതാ വിഭാഗം സിംഗിള്സില് ഫൈനലില് പ്രവേശിക്കുന്ന രണ്ടാമത് മാത്രം ഇന്ത്യന് താരമാണ് ആയുഷ് ഷെട്ടി. ഫൈനലില് പ്രവേശിച്ചതോടെ ചുരുങ്ങിയത് വെള്ളിമെഡലും ആയുഷ് ഉറപ്പിച്ചു.
ബാഡ്മിന്റണ് ഏഷ്യ ചാമ്പ്യന്ഷിപ്പിന്റെ പുരുഷ സിംഗിള്സില് ഇന്ത്യക്കായി മെഡല് നേടുന്ന ഏഴാമത് താരമാണ് ആയുഷ് ഷെട്ടി. സുരേഷ് ഗോയല് (വെങ്കലം 1965), ദിനേശ് ഖന്ന (സ്വര്ണം 1965, വെങ്കലം 1969), പ്രകാശ് പദുക്കോണ് (വെങ്കലം 1976), പുല്ലേല ഗോപിചന്ദ് (വെങ്കലം 2000), അനൂപ് ശ്രീധര് (വെങ്കലം 2007), എച്ച്.എസ്. പ്രണോയ് (വെങ്കലം 2018) എന്നിവരാണ് മുമ്പ് ഈ നേട്ടത്തിലെത്തിവര്.
►പദുക്കോണിന്റെ ശിഷ്യന്◄
ബിഡബ്ല്യുഎഫ് 2023 ലോക ജൂണിയര് ചാമ്പ്യന്ഷിപ്പില് വെങ്കലം നേടിയതോടെയാണ് കര്ണാടക സ്വദേശിയായ ആയുഷ് ഷെട്ടി ആദ്യം ശ്രദ്ധിക്കപ്പെട്ടത്.
ബംഗളൂരുവിലെ പ്രകാശ് പദുക്കോണ് ബാഡ്മിന്റണ് അക്കാദമിയിലാണ് (പിപിബിഎ) പരിശീലനം. റിഫ്ളക്സ്, മൂവ്മെന്റ് കാര്യങ്ങളില് അസാമാന്യ പ്രാഗത്ഭ്യമാണ് ആയുഷിനുള്ളത്. കഴിഞ്ഞ വര്ഷം യുഎസ് ഓപ്പണ് കിരീടം നേടി. 2025ല് ബിഡബ്ല്യുഎഫ് ലോക ടൂര് കിരീടം നേടിയ ഏക ഇന്ത്യന് താരമായിരുന്നു ആയുഷ്.
Sports
ന്യൂഡൽഹി: ചൈനയിലെ നിംഗ്ബോ നഗരത്തിലെ ഈർപ്പമേറിയ സായാഹ്നം. ഏഷ്യൻ ബാഡ്മിന്റണ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായിരുന്ന പി.വി. സിന്ധുവും ലക്ഷ്യ സെന്നും തുടക്കത്തിലേ അടിതെറ്റിവീണിരിക്കുന്നു. ഇന്ത്യൻ പ്രതീക്ഷകളുടെ ഭാരവുമായി ആയുഷ് ഷെട്ടി എന്ന 20കാരൻ സെമിഫൈനൽപോരാട്ടത്തിനായി കളത്തിൽ.
സീനിയർ ബാഡ്മിന്റണിൽ അരങ്ങേറി രണ്ടു വർഷത്തിനകം ലോക റാങ്കിംഗിൽ 25-ാം സ്ഥാനത്തേക്കു കുതിച്ചെത്തിയ ഉടുപ്പി കാർക്കല സ്വദേശിയായ ആയുഷിന്റെ മറുഭാഗത്തു സാക്ഷാൽ കുൻലാവുത് വിറ്റിഡ്സണ്. ലോക ഒന്നാംനമ്പർ താരമായ തായ്ലൻഡുകാരൻ, പാരിസ് ഒളിന്പിക്സ് വെള്ളിമെഡൽ ജേതാവ്, ടൂർണമെന്റ് ഫേവറിറ്റ്.
പക്ഷെ ആയുഷ് ശാന്തനായിരുന്നു. പ്രതീക്ഷകളുടെ ഭാരം ആ 1.95 മീറ്റർ ഉയരക്കാരനെ തളർത്തിയിരുന്നില്ല. ടൂർണമെന്റിലെ ആദ്യ മത്സരം മുതൽ ആയുഷ് മിന്നുന്ന ഫോമിലായിരുന്നു. റൗണ്ട് ഓഫ് 32ൽ ലോക ഏഴാം റാങ്കുകാരൻ ചൈനയുടെ ലി ഷി ഫെംഗിനെ അനായാസം കെട്ടുകെട്ടിച്ചാണ് ആയുഷ് തുടങ്ങിയത്.
പ്രീക്വാർട്ടറിൽ തായ്വാന്റെ ലോക 20-ാം റാങ്കുകാരൻ ചി യു ജെന്നും നേരിട്ടുള്ള ഗെയിമുകൾക്കു കീഴടങ്ങി. ക്വാർട്ടറിൽ ലോക നാലാം റാങ്കുകാരൻ ഇന്തോനീഷ്യയുടെ ജോനാഥൻ ക്രിസ്റ്റിയെ 23-21, 21-17 എന്ന സ്കോറിൽ അമ്പരപ്പിച്ചാണ് സെമിയിൽ ലോക ഒന്നാംനമ്പർ താരം വിറ്റിഡ്സണെ നേരിടാനിറങ്ങുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണു കാത്തിരിക്കുന്നതെന്ന ചിന്തയൊന്നും പക്ഷെ, അവനെ അലട്ടിയിരുന്നില്ല.
ശാന്തനായി തുടങ്ങിയ ആയുഷ് നിലയുറപ്പിക്കുംമുൻപേ ആദ്യ ഗെയിം നഷ്ടമായി. വിറ്റിഡ്സന്റെ അതിവേഗത്തിനു മുന്നിൽ 10-21നാണ് ആദ്യ ഗെയിം അടിയറവച്ചത്. പക്ഷെ, രണ്ടാം ഗെയിമിൽ കഥ മാറി. കോർട്ടിൽ കൂടുതൽ വേഗത്തിൽ നീങ്ങിയ ആയുഷ് കൂടുതൽ ആത്മവിശ്വാസത്തോടെ ഓരോ പോയിന്റിനുംവേണ്ടി പോരാടി.
രണ്ടാം ഗെയിം 21-19നു നേടി ഡിസൈഡറിലേക്ക് ആയുസ് നീട്ടിയെടുത്തു. മൂന്നാം ഗെയിമിനിറങ്ങുമ്പോൾ മാനസികമായ മുൻതൂക്കം ആയുഷിനു തന്നെയായിരുന്നു. കളിയിൽ പിടിച്ചുനിൽക്കാനായിരുന്നില്ല, വിജയിക്കാനായിരുന്നു പിന്നീട് അവന്റെ പോരാട്ടം.
21-17 എന്ന സ്കോറിൽ മത്സരം അവസാനിച്ചപ്പോൾ ഒരു നിമിഷം സ്റ്റേഡിയം നിശബ്ദമായി; പിന്നെ കരഘോഷത്തിൽമുങ്ങി. പക്ഷെ അയുഷ് ആഘോഷിച്ചില്ല. കണ്ണടച്ച് ആ നിമിഷം അനുഭവിച്ചറിഞ്ഞു. 1965ൽ ദിനേഷ് ഖന്നയ്ക്കുശേഷം ഏഷ്യൻ ബാഡ്മിന്റണ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമായി ആയുഷ്.
2018ൽ മലയാളി താരം എച്ച്.എസ്. പ്രണോയ് വെങ്കലം നേടിയ ശേഷം ഈ ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായും മാറി. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അവസാനത്തെ വലിയ നേട്ടം 2023ൽ ആയിരുന്നു. അന്ന് സാത്വിക്സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യം പുരുഷ ഡബിൾസിൽ കിരീടം നേടിയിരുന്നു.
ഇനി ചരിത്രത്തിലേക്ക് ഒരു ചുവടു മാത്രം അകലം. ഫൈനലിൽ ലോക രണ്ടാംറാങ്കുകാരൻ ചൈനയുടെ ഷി യുക്കി ആണ് ആയുഷിന്റെ എതിരാളി. പക്ഷെ എതിരാളി ആരെന്നത് ഇനി പ്രശ്നമല്ല. കാരണം, അയുഷ് ഷെട്ടി സ്വപ്നങ്ങളെ പിന്തുടരുന്നതു നിർത്തി സ്വയം സ്വപ്നമായിമാറിക്കഴിഞ്ഞു.
2023 ലോക ജൂണിയർ ബാഡ്മിന്റണ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയാണ് ആയുഷ് രാജ്യാന്തര ബാഡ്മിന്റണിൽ തന്റെ വരവറിയിച്ചത്. മുൻ ഇന്ത്യൻ ഇന്റർനാഷണൽ വിമൽകുമാറിന്റെ ശിക്ഷണത്തിൽ കളിയഭ്യസിച്ച ആയുഷ് ബാഡ്മിന്റണ് വേൾഡ് ഫെഡറേഷന്റെ 2025ലെ ലോക ടൂറിൽ യുഎസ് ഓപ്പണ് കിരീടം ചൂടിയിരുന്നു.
തുടക്കത്തിലെ കുതിപ്പിനുശേഷം ലോക റാങ്കിംഗിൽ ആറിൽനിന്നു 12ലേക്കു വീണ ലക്ഷ്യ സെന്നിനും വനിതകളിൽ ഒളിമ്പിക് മെഡൽ ജേതാവ് പി.വി. സിന്ധുവിനുമൊപ്പം ഇന്ത്യക്ക് 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ മെഡൽപ്രതീക്ഷയേകുകയാണു ലോക ബാഡ്മിന്റണിലെ ഉയരക്കാരിൽ ഒരാളായ ഈ കർണാടകക്കാരൻ.
Sports
നിംഗ്ബോ(ചൈന): ബാഡ്മിന്റണ് ഏഷ്യ ചാമ്പ്യന്ഷിപ്പിന്റെ പുരുഷ സിംഗിള്സില് ഇന്ത്യയുടെ ആയുഷ് ഷെട്ടി സെമിഫൈനലിൽ. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ഇന്തോനേഷ്യയുടെ ജോനാഥൻ ക്രിസ്റ്റിയെ തകർത്താണ് ആയുഷ് ക്വാർട്ടറിലെത്തിയത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ആയുഷിന്റെ ജയം. സ്കോർ: 23-21, 21-17.
ആദ്യ റൗണ്ടില് ലോക ഏഴാം നമ്പര് താരമായ ചൈനയുടെ ലി ഷി ഫെങിനെ (21-13, 21-16) അട്ടിമറിച്ച് പ്രീക്വാര്ട്ടറില് പ്രവേശിച്ച ആയുഷ്, അവസാന എട്ടിലേക്ക് കുതിച്ചു. പ്രീക്വാര്ട്ടറില് തായ്വാന്റെ ചി യു ജീനിനെ നേരിട്ടുള്ള ഗെയിമിനു കീഴടക്കിയാണ് ക്വാര്ട്ടറില് പ്രവേശിച്ചത്. സ്കോര്: 21-16, 21-12.
Sports
നിങ്ബോ (ചൈന): ബാഡ്മിന്റണ് ഏഷ്യ ചാമ്പ്യന്ഷിപ്പിന്റെ പുരുഷ സിംഗിള്സില് ഇന്ത്യയുടെ ആയുഷ് ഷെട്ടി കുതിപ്പു തുടരുന്നു.
ആദ്യ റൗണ്ടില് ലോക ഏഴാം നമ്പര് താരമായ ചൈനയുടെ ലി ഷി ഫെങിനെ (21-13, 21-16) അട്ടിമറിച്ച് പ്രീക്വാര്ട്ടറില് പ്രവേശിച്ച ആയുഷ്, അവസാന എട്ടിലേക്ക് കുതിച്ചു. പ്രീക്വാര്ട്ടറില് തായ്വാന്റെ ചി യു ജീനിനെ നേരിട്ടുള്ള ഗെയിമിനു കീഴടക്കിയാണ് ക്വാര്ട്ടറില് പ്രവേശിച്ചത്. സ്കോര്: 21-16, 21-12.
അതേസമയം, പുരുഷ സിംഗിള്സില് മലയാളി താരം എച്ച്.എസ്. പ്രണോയ് പ്രീക്വാര്ട്ടറില് പുറത്ത്.
ചൈനയുടെ വെങ് ഹോങ് യാങിനോട് നേരിട്ടുള്ള ഗെയിമിനായിരുന്നു പ്രണോയിയുടെ തോല്വി; 12-21, 19-21. വനിതാ സിംഗിള്സില് പി.വി. സിന്ധു, ഉന്നതി ഹൂഡ എന്നിവരും പ്രീക്വാര്ട്ടറില് പുറത്തായി. ചൈനയുടെ വാങ് ഹി യിയോട് 21-18, 21-8നാണ് സിന്ധു പരാജയപ്പെട്ടത്.
Sports
നിങ്ബോ (ചൈന): ബാഡ്മിന്റണ് ഏഷ്യ ചാമ്പ്യന്ഷിപ്പ് പുരുഷ സിംഗിള്സില് ഇന്ത്യയുടെ യുവതാരം ആയുഷ് ഷെട്ടിയുടെ അട്ടിമറി മുന്നേറ്റം.
ഇന്ത്യയുടെ ഭാവിതാരമായി വിശേഷിപ്പിക്കപ്പെടുന്ന 20കാരനായ ആയുഷ് ഷെട്ടി, ലോക ഏഴാം നമ്പര് താരമായ ചൈനയുടെ ലി ഷി ഫെങിനെ അട്ടിമറിച്ച് പ്രീക്വാര്ട്ടറില് പ്രവേശിച്ചു. 2025 ഹോങ്കോംഗ് ഓപ്പണ് ചാമ്പ്യന്കൂടിയായ ലി ഷി ഫെങിനെ നേരിട്ടുള്ള സെറ്റിനായിരുന്നു ആയുഷ് കീഴടക്കിയത്. സ്കോര്: 21-13, 21-16. തായ്വാന്റെ ചി യു ജീനാണ് പ്രീക്വാര്ട്ടറില് ആയുഷിന്റെ എതിരാളി.
പ്രണോയ്, സിന്ധു
പുരുഷ സിംഗിള്സില് മലയാളി താരം എച്ച്.എസ്. പ്രണോയ് പ്രീക്വാര്ട്ടറില് പ്രവേശിച്ചു. വിയറ്റ്നാമിന്റെ നുയെന് ഹായ് ഡാങിനെ 47 മിനിറ്റ് നീണ്ട പോരാട്ടത്തില് 24-22, 21-12ന് പ്രണോയ് കീഴടക്കി. ജനുവരിയില് ഇന്ത്യ ഓപ്പണിനുശേഷം പ്രണോയിയുടെ ആദ്യ ജയമാണ്. പ്രീക്വാര്ട്ടറില് ചൈനയുടെ വെങ് ഹോങ് യാങാണ് മലയാളി താരത്തിന്റെ എതിരാളി.
വനിതാ സിംഗിള്സില് പി.വി. സിന്ധുവും പ്രീക്വാര്ട്ടറില് ഇടംനേടി. പരിക്കിനെത്തുടര്ന്ന് രണ്ട് മാസത്തില് അധികം പുറത്തിരുന്ന സിന്ധു, പിന്നില്നിന്നെത്തിയാണ് ജയം നേടിയത്. മലേഷ്യയുടെ ലോക 38-ാം നമ്പര് താരമായ വോങ് ലിന് ചിങിനെ 15-21, 21-11, 21-19ന് സിന്ധു തോല്പ്പിച്ചു. പ്രീക്വാര്ട്ടറില് ചൈനയുടെ രണ്ടാം സീഡായ വാങ് ഹി യി ആണ് സിന്ധുവിന്റെ എതിരാളി.
അതേസമയം, പുരുഷ സിംഗിള്സില് ഇന്ത്യയുടെ ലക്ഷ്യ സെന്നും കിഡംബി ശ്രീകാന്തും ആദ്യ റൗണ്ടില് പുറത്തായി. ഹോങ്കോംഗിന്റെ ലീ ച്യൂക് യുവിനോടായിരുന്നു ലക്ഷ്യയുടെ തോല്വി. സ്കോര്: 12-21, 19-21. സിംഗപ്പുരിന്റെ ലോഹ് കീന് യൂവാണ് ശ്രീകാന്തിനെ കീഴടക്കിയത്. സ്കോര്: 21-18, 9-21, 11-21.
Sports
ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റണിൽ ഫൈനലിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് പരാജയം. ചൈനീസ് തായ്പേയ് താരം ലിൻ ചുൻ-യി ആണ് ലക്ഷ്യയെ തോൽപ്പിച്ചത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ലിൻ ചുന്നിന്റെ വിജയം. സ്കോർ 21-15, 22-20.
Sports
ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റണിൽ ഫൈനലിൽ കടന്ന് ഇന്ത്യൻ താരം ലക്ഷ്യ സെൻ. പുരുഷ സിംഗിൾസ് സെമിഫൈനലിൽ കാനഡയുടെ വിക്ടർ ലായ്യെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ ഫൈനലിലെത്തിയത്.
സെമിയിൽ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കാണ് ലക്ഷ്യ വിജയിച്ചത്. ആദ്യ ഗെയിം ലക്ഷ്യ ജയിച്ചപ്പോൾ രണ്ടാം ഗെയിം സ്വന്തമാക്കി വിക്ടർ ലായ് ഒപ്പമെത്തി. എന്നാൽ മൂന്നാം ഗെയിം വിജയിച്ച് ലക്ഷ്യം മത്സരം സ്വന്തമാക്കുകയായിരുന്നു. സ്കോർ: 21-16, 18-21, 21-15.
97 മിനിറ്റാണ് മത്സരം നീണ്ടുനിന്നത്. ഫൈനലിൽ ചൈനീസ് തായ്പേയ് താരം ലിൻ ചുൻ-യി ആണ് ലക്ഷ്യയുടെ എതിരാളി.
Sports
ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റണിന്റെ ആദ്യ റൗണ്ട് പോരാട്ടത്തിൽ ഇന്ത്യയുടെ ടനിഷ ക്രാസ്റ്റോ-ധ്രുവ് കപില സഖ്യത്തിന് മിന്നും ജയം. ഇന്ന് നടന്ന മിക്സഡ് ഡബിൾസിൽ മലേഷ്യയുടെ ഹൂ പാംഗ് റോൺ-ചെംഗ് സൂ യിൻ സഖ്യത്തെയാണ് ഇന്ത്യൻ താരങ്ങൾ തോൽപ്പിച്ചത്.
മത്സരത്തിൽ നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ടനിഷ-ധ്രുവ് സഖ്യം വിജയിച്ചത്. സ്കോർ: 21-17, 21-19.
41 മിനിറ്റാണ് മത്സരം നീണ്ടുനിന്നത്. ബിർമിംഗ്ഹാമിലെ യൂട്ടിലിറ്റ അരേനയായിരുന്നു മത്സരവേദി.
Sports
ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റണിന്റെ ആദ്യ റൗണ്ട് പോരാട്ടത്തിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് തകർപ്പൻ ജയം. ഇന്ന് നടന്ന പുരുഷ സിംഗിൾസ് മത്സരത്തിൽ ചൈനയുടെ ഷീ യൂക്കിയെ തോൽപ്പിച്ചു.
മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കാണ് ലക്ഷ്യ വിജയിച്ചത്. ആദ്യ ഗെയിം ലക്ഷ്യ നേടിയപ്പോൾ രണ്ടാം ഗെയിമിൽ ചൈനീസ് താരമാണ് വിജയിച്ചത്. എന്നാൽ മൂന്നാം ഗെയിം സ്വന്തമാക്കിയ ലക്ഷ്യ മത്സരത്തിൽ വിജയിക്കുകയായിരുന്നു. സ്കോർ: 23-21, 19-21, 21-17.
68 മിനിറ്റാണ് മത്സരം നീണ്ടുനിന്നത്. ബിർമിംഗ്ഹാമിലെ യൂട്ടിലിറ്റ അരേനയായിരുന്നു മത്സരവേദി.
NRI
കുവൈറ്റ് സിറ്റി: ബാഡ്മിന്റൺ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ മലയാളി യുവാവ് കുവൈറ്റിൽ മരിച്ചു. തിരുവല്ല വളഞ്ഞവട്ടം വാണിയപുരയിൽ ബിബിൻ വി. മത്തായി (44) ആണ് മരിച്ചത്.
ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട് വീണ ബിബിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുവൈറ്റിലെ അൽ മുല്ല ബെഹബഹാനി മോട്ടോർ കമ്പനിയിലെ ജീവനക്കാരനാണ്.
കുവൈറ്റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകാംഗമാണ്. റംസാൻ അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.
നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് വളഞ്ഞവട്ടം സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ: ബീന. മക്കൾ: ഡിമോസ്, ഡേവിസ്, ഡെൻവിസ്.
Sports
ജർമനി: ജർമൻ ഓപ്പണ് സൂപ്പർ 300 ബാഡ്മിന്റൻ ടൂർണമെന്റിൽ ഇന്ത്യൻ സംഘത്തെ കിഡംബി ശ്രീകാന്തും ലോക ജൂണിയർ ചാന്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവ് തൻവി ശർമയും നയിക്കും.
2021 ലോക ചാന്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവാണ് 31കാരനായ ശ്രീകാന്ത്.
വനിതാ സിംഗിൾസിൽ നിലവിൽ 40-ാം റാങ്കിലുള്ള 16കാരി തൻവി ആദ്യ റൗണ്ടിൽ മലേഷ്യയുടെ വോംഗ് ലിംഗ് ചിംഗിനെ നേരിടും.
Sports
ജക്കാര്ത്ത: ഇന്തോനേഷ്യന് ബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പില് ഇന്ത്യയുടെ പി.വി. സിന്ധു, ലക്ഷ്യ സെന് എന്നിവര് ക്വാര്ട്ടറില് പുറത്ത്.
വനിതാ സിംഗിള്സില് ടോപ് സീഡും ലോക നാലാം നമ്പറുമായ ചൈനയുടെ ചെന് യു ഫീയോട് നേരിട്ടുള്ള ഗെയിമിനായിരുന്നു സിന്ധുവിന്റെ തോല്വി.
സ്കോര്: 13-21, 17-21. രണ്ടാം ഗെയിമിനിടെ മഞ്ഞക്കാര്ഡും മത്സരം മനഃപൂര്വം വൈകിച്ചതിനു ചുവപ്പുകാര്ഡും സിന്ധുവിനു ലഭിച്ചു. ചുവപ്പ്കണ്ടതോടെ സിന്ധുവിനു പെനാല്റ്റി പോയിന്റ് വഴങ്ങേണ്ടിവന്നു.
പുരുഷ സിംഗിള്സ് ക്വാര്ട്ടറില് ലക്ഷ്യ സെൻ തായ്ലന്ഡിന്റെ പനിച്ചഫോണ് തീരത്സകുലിനോടാണ് തോറ്റുപുറത്തായത്. രണ്ടാം ഗെയിമില് തിരിച്ചുവരാന് ലക്ഷ്യ ശ്രമിച്ചു. സ്കോര്: 18-21, 20-22.
Sports
ന്യൂഡൽഹി: ബാഡ്മിന്റൺ കോർട്ടിൽ ഇന്ത്യയ്ക്കായി വിസ്മയങ്ങൾ തീർത്ത സൈന നെഹ്വാൾ വിരമിച്ചു. കടുത്ത മുട്ടുവേദനയും ശാരീരിക ബുദ്ധിമുട്ടുകളും കാരണമാണ് കളം വിടുന്നതെന്ന് താരം പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി കടുത്ത മുട്ടുവേദനയെത്തുടർന്ന് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു സൈന. കഠിനമായ ശാരീരിക പരിശീലനങ്ങൾ താങ്ങാൻ തന്റെ ശരീരത്തിന് ഇനി കഴിയില്ലെന്ന് താരം ഒരു പോഡ്കാസ്റ്റിലൂടെ വ്യക്തമാക്കി.
2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ സൈന, ബാഡ്മിന്റണിൽ ലോക ഒന്നാം നമ്പർ പദവിയിലെത്തിയ ആദ്യ ഇന്ത്യൻ വനിതാ താരം കൂടിയാണ്.
2023-ലെ സിംഗപ്പുർ ഓപ്പണിലാണ് താരം അവസാനമായി ഒരു മത്സരത്തിൽ പങ്കെടുത്തത്. 2016-ലെ റിയോ ഒളിമ്പിക്സിനിടെ ഉണ്ടായ പരിക്കാണ് സൈനയുടെ കരിയറിൽ വലിയ ആഘാതമായത്.
അതിനുശേഷം 2017-ൽ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും 2018-ൽ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും നേടി ഗംഭീര തിരിച്ചുവരവ് നടത്തിയെങ്കിലും പിന്നീട് പരിക്ക് വില്ലനാകുകയായിരുന്നു.
Sports
ന്യൂഡല്ഹി: ഇന്ത്യ ഓപ്പണ് ബാഡ്മിന്റണ് പുരുഷ സിംഗിള്സില് ലക്ഷ്യ സെന് പുറത്ത്. ക്വാര്ട്ടറില് തായ്വാന്റെ ചുന് യി ലിന്നിനോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ യുവതാരം അടിയറവ് പറഞ്ഞത്. സ്കോർ: 21-17, 13-21, 18-21.
ലോക 14-ാം നമ്പർ താരമായ ലക്ഷ്യ ആദ്യ ഗെയിം നേടിയ ശേഷമാണ് മത്സരത്തിൽ തോൽവി വഴങ്ങിയത്. തായ്വാൻ താരത്തിനെതിരേ രണ്ടാം ഗെയിമിലും ലക്ഷ്യ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും മികവ് നിലനിർത്താനായില്ല.
5-2 എന്ന നിലയിൽ രണ്ടാം ഗെയിമിൽ മുന്നിട്ടുനിന്ന താരം പിന്നീട് 5-11 എന്ന നിലയിലേക്ക് പിന്നിലായി. ഒരു പോയിന്റ് പോലും ലക്ഷ്യക്ക് നൽകാതെ തായ്വാൻ താരം ഒൻപത് തുടർ പോയിന്റുകൾ നേടിയാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്.
Sports
ന്യൂഡല്ഹി: ഇന്ത്യ ഓപ്പണ് ബാഡ്മിന്റണ് വനിതാ സിംഗിള്സ് ആദ്യ റൗണ്ടില് പി.വി. സിന്ധു പുറത്ത്.
വിയറ്റ്നാമിന്റെ ഗുയെന് തുയ് ലിനിനോട് മൂന്നു ഗെയിം നീണ്ട പോരാട്ടത്തിലായിരുന്നു സിന്ധുവിന്റെ തോല്വി. സ്കോര്: 22-20, 12-21, 15-21. മാളവിക ബന്സൂദ് പ്രീക്വാര്ട്ടറില് പ്രവേശിച്ചു.
പുരുഷ സിംഗിള്സില് എച്ച്.എസ്. പ്രണോയ് ഹോങ്കോംഗിന്റെ ലീ ച്വെക് യുവിനെ തോല്പ്പിച്ച് പ്രീക്വാര്ട്ടറില് ഇടം നേടി. സ്കോര്: 22-20, 21-18. തരുണിനെ 21-15, 6-21, 19-21നു കീഴടക്കി കിഡംബി ശ്രീകാന്തും പ്രീക്വാര്ട്ടറില് പ്രവേശിച്ചു.
Sports
ന്യൂഡൽഹി: ഇന്ത്യ ഓപ്പൺ ബാഡ്മിന്റണിൽ ലക്ഷ്യ സെന്നിന് തകർപ്പൻ ജയം. ഇന്ന് നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ ആയുഷ് ഷെട്ടിയെയാണ് ലക്ഷ്യ പരാജയപ്പെടുത്തിയത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ലക്ഷ്യയുടെ വിജയം. 36 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടുനിന്നത്.
സ്കോർ: 21-12, 21-15.
വ്യാഴാഴ്ച നടക്കുന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ കെന്റാ നിഷിമോട്ടോയാണ് ലക്ഷ്യയുടെ എതിരാളി. രാവിലെ ഒമ്പതിനാണ് മത്സരം നടക്കുക.
Sports
ക്വാലാലംപുര്: മലേഷ്യ ഓപ്പണ് സൂപ്പര് 1000 ബാഡ്മിന്റണ് വനിതാ സിംഗിള്സില് ഇന്ത്യയുടെ പി.വി. സിന്ധു സെമിഫൈനലില് പുറത്ത്. ചൈനയുടെ വാങ് സ്ഹിയിയോട് നേരിട്ടുള്ള ഗെയിമിനാണ് സിന്ധുവിന്റെ തോല്വി.
നിരവധി അണ്ഫോഴ്സ്ഡ് എററുകള് വരുത്തിയ സിന്ധു തോല്വി ക്ഷണിച്ചുവരുത്തുകയായിരുന്നു. സ്കോര്: 16-21, 15-21.
Sports
ക്വലാലംപുര്: മലേഷ്യ ഓപ്പണ് സൂപ്പര് 1000 ബാഡ്മിന്റണ് വനിതാ സിംഗിള്സില് ഇന്ത്യയുടെ പി.വി. സിന്ധു സെമി ഫൈനലില്. ക്വാര്ട്ടറില് ജാപ്പനീസ് താരം അകാനെ യാമഗുച്ചിയെ മറികടന്നാണ് സിന്ധു സെമിയില് പ്രവേശിച്ചത്.
മത്സരത്തില് 21-11ന് സിന്ധു മുന്നിട്ടു നില്ക്കുമ്പോള് യാമഗുച്ചി പരിക്കേറ്റ് റിട്ടയര് ചെയ്തു. നിലവിലെ ലോക ചാമ്പ്യനും ലോക മൂന്നാം നമ്പര് താരവുമാണ് യാമഗുച്ചി. സെമിയില് ചൈനയുടെ വാങ് സി യിയാണ് സിന്ധുവിന്റെ എതിരാളി.
അതേസമയം, പുരുഷ ഡബിള്സില് ഇന്ത്യയുടെ സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യം ക്വാര്ട്ടറില് പുറത്തായി. ഇന്തോനേഷ്യയുടെ ഫജര് അല്ഫിയാന്-മുഹമ്മദ് ഷൊഹിബുള് ഫിക്രി കൂട്ടുകെട്ടാണ് ഇന്ത്യന് സഖ്യത്തെ തോല്പ്പിച്ചത്. സ്കോര്: 21-10, 23-21.
Sports
ക്വലാലംപുർ: മലേഷ്യ ഓപ്പൺ ബാഡ്മിന്റണിലെ വനിതാ സിംഗിൾസിൽ ഇന്ത്യൻ താരം പി.വി. സിന്ധുവിന് തകർപ്പൻ ജയം. ഇന്ന് നടന്ന ആദ്യ റൗണ്ട് പോരാട്ടത്തിൽ തായ്വാന്റെ ഷുംഗ് ഷുവോ-യുനിന്നെയാണ് സിന്ധു തോൽപ്പിച്ചത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ വിജയം. 51 മിനിറ്റ് ആണ് മത്സരം നീണ്ടുനിന്നത്.
സ്കോർ: 21-13, 22-20.
കഴിഞ്ഞ ദിവസം ഇന്ത്യൻ താരം ലക്ഷ്യ സെൻ വിജയം നേടിയിരുന്നു. ഇന്ന് പുരുഷ ഡിബിൾസിൽ ഇന്ത്യയുടെ സാത്വിക്ക് രംഗിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം മത്സരത്തിനിറങ്ങുന്നുണ്ട്.
Sports
ക്വലാലംപുർ: മലേഷ്യ ഓപ്പൺ ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരം ലക്ഷ്യ സെന്നിന് ജയം. ഇന്ന് നടന്ന ആദ്യ റൗണ്ട് പോരാട്ടത്തിൽ സിംഗപ്പുരിന്റെ ജിയാ ഹെംഗ് ജേസണെയാണ് ലക്ഷ്യ തോൽപ്പിച്ചത്.
ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കായിരുന്നു ലക്ഷ്യയുടെ ജയം. ആദ്യ ഗെയിം ലക്ഷ്യ സ്വന്തമാക്കിയപ്പോൾ രണ്ടാം ഗെയിമിൽ ജേസൺ വിജയിച്ചു.
നിർണായകമായ മൂന്നാം ഗെയിം വിജയിച്ചുകൊണ്ടാണ് ലക്ഷ്യ മത്സരം സ്വന്തമാക്കിയത്. സ്കോർ: 21-16, 15-21, 21-14.
NRI
വാർവിക്ക്ഷയർ: വാർവിക്ക്ഷയർ യൂണിവേഴ്സിറ്റി ഇൻഡോർ സ്പോർട്സ് സെന്ററിൽ നടന്ന ഇംഗ്ലീഷ് നാഷണൽ ബാഡ്മിന്റൺ അണ്ടർ 15 ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലുകൾ തൂത്തുവാരി മലയാളികൾക്ക് അഭിമാനമായി കുന്നംകുളത്തുകാരൻ നിഖിൽ പുലിക്കോട്ടിൽ.
15 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ സിംഗൾസിൽ ചാമ്പ്യനാവുകയും ഡബിൾസിൽ യോർക്ഷെയർ, ഹാലിഫാക്സിൽ നിന്നുള്ള ഫിൽ ഡാനിയേലുമായി കൂട്ടുചേർന്ന് സ്വർണം നേടുകയും മിക്സഡ് ഡബിൾസിൽ ഇന്തോനേഷ്യൻ മുൻ നാഷണൽ താരത്തിന്റെ മകളും ലൗഗ്ബോറോ, ലെസ്റ്ററിൽ നിന്നുള്ള മുത്തിയാര മണ്ഡേലയുമായി ചേർന്ന് പ്രസ്തുത ഇനത്തിലും ചാമ്പ്യൻഷിപ്പ് നേടിക്കൊണ്ട് ട്രിപ്പിൾ ഗോൾഡ് മെഡലുകൾ ഉയർത്തി നിഖിൽ ടൂർണമെന്റിലെ സുവർണ താരമാവുകയായിരുന്നു.
2023ൽ നിഖിൽ അണ്ടർ 13 ഇംഗ്ലീഷ് ബാഡ്മിന്റൺ ദേശീയ ചാമ്പ്യൻഷിപ്പിൽ സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസിൽ ട്രിപ്പിൾ സ്വർണം നേടിക്കൊണ്ടാണ് അന്ന് തന്റെ നാമം ഇംഗ്ലീഷ് നാഷണൽസിൽ എഴുതിച്ചേർത്തത്. നാലുവർഷമായി തുടർച്ചയായി നാഷണൽ ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയമായി ഉയർന്നുവരുന്ന നിഖിലിന് ഈ വിജയം തന്റെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽക്കൂടി ചാർത്തിയിരിക്കുകയാണ്.
സിംഗിൾസ് ഫൈനൽ മത്സരത്തിൽ നിഖിൽ അനായാസേന 21 -14, 21 -16 എന്നീ സ്കോറുകൾക്കു എതിരാളിയായ വാർവിക്ഷയറിൽ നിന്നുള്ള ശുചിർ കൃഷ്ണ അദ്ദഗോണ്ടലയെ നേരിട്ടുള്ള സെറ്റുകളിൽ തളക്കുകയായിരുന്നു.
NRI
കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ അഹമ്മദി ഐസ്മാഷ് ബാഡ്മിന്റൺ കോർട്ടിൽ നടന്ന അജ്പാക്ക് ട്രാവൻകൂർ ട്രോഫി മത്സരങ്ങൾക്ക് ആയിരങ്ങൾ സാക്ഷിയായി.
പ്രസിഡന്റ് കുര്യൻ തോമസ് പൈനും മൂട്ടിലിന്റെയും സ്പോർട്സ് വിംഗ് ജനറൽ കൺവീനർ ലിബു പായിപ്പാടിന്റെയും നേതൃത്വത്തിൽ നടന്ന അജ്പാക്ക് എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്ക് ബിഇസി ഏരിയ ഹെഡ് ഷഫീക് ട്രോഫികൾ സമ്മാനിച്ചു.
ആവേശകരമായ മത്സരത്തിൽ ലോവർ ഇന്റർമിഡിയറ്റ് വിഭാഗത്തിൽ മുഹമ്മദ് മനോളി - വെങ്കട്ട റെഡി എന്നിവർ വിജയികളായി. ഇസ്മയിൽ - ശ്രീഹരി എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഹയർ ഇന്റർമിഡിയറ്റ് വിഭാഗത്തിൽ സിദ്ധാർഥ് കെ. ശ്രീജിത്ത് & ശ്രുതി വഗയിലാ എന്നിവർ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ ജോബിൻ & ഷജീർ എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
അഡ്വാൻസ് വിഭാഗത്തിൽ വിഷ്ണു ചന്ദ്രനും വരുൺ ശിവായും വിജയികളായപ്പോൾ നവിൽ റെൻസൺ - രതീഷ് കുമാർ സഖ്യം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ലേഡീസ് ഫൈനലിൽ രജനി - രോഹിണി ഗാനെസ്കർ എന്നിവർ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ പി.പി. നയന, ആനി ജോർജ് രണ്ടാം സ്ഥാനം നേടി.
അജപാക്ക് ട്രാവൻകൂർ ഇന്റർ ആലപ്പുഴ ലില്ലിയമ്മ അലക്സാണ്ടർ, കുന്നിൽ വലിയവീട്ടിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കായിയുള്ള മത്സരത്തിൽ ജെഷ് ജോസഫ് - അജിൻ മാമൻ സഖ്യം വിജയികളായി.
ജെഷ് ജോസഫ് - അജിൻ മാമൻ സഖ്യം വിജയികളായി. തോമസ് - ഗ്ളൻ ഫിലിപ്പ് സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 40 + വിഭാഗം മത്സരത്തിൽ ജെറിൻ ജേക്കബ് - മഹേശ്വരൻ സഖ്യം ഒന്നാമതും ജ്യോതി രാജ് - ജാബർ ഫറൂഖ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
45 + വെർടെൻസ് വിഭാഗത്തിൽ ടി.വി. രാജേഷ് - ആന്റണി പോൾറാജ് ഒന്നാമതും മാത്യു കെ. എബ്രഹാം - ദിലീപ് കുമാർ രണ്ടാം സ്ഥാനത്തു വിജയികളായി.
വിജയികൾക്ക് അജ്പാക് രക്ഷാധികാരി ബാബു പനമ്പള്ളി ചെയർമാൻ രാജീവ് നടുവിലെമുറി, ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം, സ്പോർട്സ് വിംഗ് ജനറൽ കൺവീനർ ലിബു പായിപ്പാടൻ, പ്രോഗ്രാം കൺവീനർ, മനോജ് പരിമണം, ജനറൽ കോഓർഡിനേറ്റർ അനിൽ വള്ളികുന്നം,
അഡ്വൈസറി ബോർഡ് ചെയർമാൻ മാത്യു ചെന്നിത്തല, അജ്പാക്ക് സംഘടന ചുമതലയുള്ള സെക്രട്ടറി രാഹുൽദേവ്, സെക്രട്ടറിമാരായ സിബി പുരുഷോത്തമൻ, സജീവ് കായംകുളം, സുമേഷ് കൃഷ്ണൻ, ഏരിയ കൺവീനർമാരായ ലിനോജ് വർഗീസ്, ഷിഞ്ചു ഫ്രാൻസിസ്, വനിതാവേദി ഭാരവാഹികളായ അനിത അനിൽ, കീർത്തി സുമേഷ്, ആനി മാത്യു എന്നിവർ ട്രോഫികൾ വിജയികൾക്ക് സമ്മാനിച്ചു.
Sports
ലക്നോ: സയീദ് മോദി ഇന്റര്നാഷണല് ബാഡ്മിന്റണ് പുരുഷ സിംഗിള്സില് കിഡംബി ശ്രീകാന്ത് ക്വാര്ട്ടറില്.
അതേസമയം, എച്ച്.എസ്. പ്രണോയ് പ്രീക്വാര്ട്ടറില് പുറത്ത്. മന്രാജ് സിംഗിനോട് 21-15, 21-18ന് അപ്രതീക്ഷിത തോല്വി വഴങ്ങിയാണ് പ്രണോയ് പുറത്തായത്.
Sports
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റണിലെ പുരുഷ സിംഗിൾസ് വിഭാഗത്തിൽ കിരീടം സ്വന്തമാക്കി ഇന്ത്യൻ താരം ലക്ഷ്യ സെൻ. ഫൈനലിൽ ജപ്പാന്റെ യുഷി ടനാക്കയെ തോൽപ്പിച്ചാണ് ലക്ഷ്യ കിരീടം സ്വന്തമാക്കിയത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ലക്ഷ്യയുടെ വിജയം. സ്കോർ 21-15,21-11. 38 മിനിറ്റാണ് മത്സരം നീണ്ടുനിന്നത്.
ഈ വർഷത്തെ ലക്ഷ്യയുടെ ആദ്യ കിരീട നേട്ടമാണ്. ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ പുരുഷ താരമാണ് ലക്ഷ്യ. 2017ൽ കിഡംബി ശ്രീകാന്ത് ഓസ്ട്രേലിയൻ ഓപ്പൺ കിരീടത്തിൽ മുത്തമിട്ടിരുന്നു.
ശനിയാഴ്ച നടന്ന സെമിയിൽ ചൈനീസ് തായ്പേയ്യുടെ ചൗ ടിയൻ ചെനിനെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ ഫൈനലിലേയ്ക്ക് മുന്നേറിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ട ലക്ഷ്യ അടുത്ത രണ്ട് ഗെയിമുകളിലും വിജയിക്കുകയായിരുന്നു. സ്കോർ 17-21, 24-22, 21-15. 86 മിനിറ്റാണ് മത്സരം നീണ്ടു നിന്നത്.